Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Tuesday, May 7, 2019

SSLC പരീക്ഷയില്‍ പൊയ്‌ക സ്കൂളിന് മികച്ച വിജയം

FULL A+
ADITHYAN BIJU
AMAL CHANDRAN
ARCHANA SHIBU
BINIMOL JOSE
HRUDHYA SHIJU
SANDRA MANOJ
        2019 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷയില്‍ ഗവ ഹൈസ്‌കൂള്‍ പൊയ്ക , വടാട്ടുപാറക്ക് മികച്ച വിജയം പരീക്ഷ എഴുതിയ 55 വിദ്യാര്‍ഥികളില്‍ 54 പേരും വിജയിച്ചപ്പോള്‍ ആറ് വിദ്യാര്‍ഥികള്‍ സംപൂര്‍ണ്ണ A+ നേടി.ഇംഗ്ലീഷ് മീഡിയം ഡിവിഷനില്‍ നൂറ് ശതമാനം വിജയവും അഞ്ച് A+ നേടി
      അര്‍ച്ചന ഷിബു, ബിനിമോള്‍ ജോസ്, ഹൃദ്യ ഷിജു, സാന്ദ്ര മനോജ്, ആദിത്യന്‍ ബിജു, അമല്‍ ചന്ദ്രന്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ .  ദ്രൗപതി ദിനേഷ്, റിസാല്‍ ഹര്‍ഷല്‍ എന്നിവര്‍ 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയപ്പോള്‍ കാര്‍ത്തിക റെജി സച്ചു സെല്ലോ എന്നിവര്‍ 8 A+ ന് അര്‍ഹരായി.
    അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സാധിച്ചു എന്നതിന് തെളിവാണ് D+ ഗ്രേഡുകള്‍ കുറഞ്ഞതിലൂടെ തെളിയുന്നത്. 55 വിദ്യാര്‍ഥികള്‍ക്ക് പത്ത് വിഷയങ്ങള്‍ വീതം ആകെയുള്ള 550 ഗ്രേഡുകളില്‍ 8 ഗ്രേഡുകള്‍ മാത്രമാണ് D+. തോറ്റ കുട്ടിയുടെ 2 D ഗ്രേഡുകള്‍ കൂടി കണക്കാക്കിയാലും ബാക്കിയുള്ള 540 ഗ്രേഡുകളും ഉയര്‍ന്ന ഗ്രേഡുകളാണ് . ഈ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി സഹകരിച്ച PTA/MPTA/SMC കമ്മിറ്റികള്‍ക്കും എല്ലാ അഭിനന്ദനങ്ങളും.
9 A+8 A+
DROWPATHY DINESH
RISSAL HARSHAL
KARTHIKA REJI
SACHU SELLO
വിദ്യാര്‍ഥികളുടെ റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗ്രേഡ് എണ്ണം തിരിച്ചുള്ള റിസള്‍ട്ട് ഇവിടെ 
വിഷയം തിരിച്ചുള്ള ഗ്രേഡ് ലിസ്റ്റ് ഇവിടെ

Saturday, May 4, 2019

SPC സ്‌കൂള്‍ തലക്യാമ്പ്


       SPC യുടെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളിലെ Junior Cadetsനുള്ള സ്‌കൂള്‍ തല ക്യാമ്പ് 2019 മെയ്‌മാസം രണ്ടാം തീയതി മുതല്‍ നാലാം തീയതി വരെ വിദ്യാലയത്തില്‍ വെച്ച് നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാഹിത്യകാരനായ ശ്രീ കുമാര്‍ എസ് മടവൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതം ആസംസിച്ചു. എസ് പി സിയുടെ ചുമതലയുള്ള അധ്യാപകരായ ശ്രീ അജിത്ത് ഇ കെ , ശ്രീമതി ജിജിമോള്‍ എം ഇ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. മൂന്ന് ദിവസത്തെ ക്യാമ്പ് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകള്‍ പരേഡുകള്‍ എന്നിവ കൂടാതെ ഭൂതത്താന്‍കെട്ടിലൂടെയുള്ള ഉല്ലാസയാത്ര എന്നിവയോടെ സമാപിച്ചു.

Sunday, April 28, 2019

SPC ജില്ലാ ക്യാമ്പ്





മൂവാറ്റുപുഴ EBENEZAR HS, VEETTOR വെച്ച് നടന്ന SPC ജില്ലാ ക്യാമ്പില്‍ പൊയ്‌ക ഗവ ഹൈസ്‌കൂളിലെ 13 കേഡറ്റുകള്‍ പങ്കെടുത്തു. മൂന്ന് ദിവസം റസിഡെന്‍ഷ്യല്‍ അടിസ്ഥാനത്തില്‍ നടത്തിയ  ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു

Tuesday, April 2, 2019

CLEAN VADATTUPARA CAMPAIGN




     പ്ലാസ്റ്റിക്ക് വിമുക്ത വടാട്ടുപാറ ലക്ഷ്യമാക്കി പൊയ്‌ക ഗവ ഹൈസ്കൂള്‍ പൊതു സമൂഹവുമായി കൈകോര്‍ത്ത് നടപ്പിലാക്കാമുദ്ദേശിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു. പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിന് മുന്നോടിയായി വടാട്ടുപാറയിലെ വീടുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രചരണത്തിന് ഇന്ന് തുടക്കം കുറിച്ചു. പഞ്ചായ്ത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ ലാലു, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി, പഞ്ചായത്തംഗം ശ്രീമതി ലിസി ആന്റണി , ബാങ്ക് പ്രസിഡന്റുമാരായ ശ്രീ ജയിംസ് കോരമ്പയില്‍, ശ്രീമതി ജെസി മത്തായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ ഉദയന്‍, പി ടി എ , എം പി ടി എ , എസ് എം സി അംഗങ്ങള്‍ അധ്യാപകര്‍, ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ചാം വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് പ്രചരണപ്രവര്‍ത്തനവും ബോധവല്‍ക്കരണവും നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് വാര്‍ഡുകളിലും പ്രചരണം നടത്തിയതിന് ശേഷം മാലിന്യം ശേഖരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്

Thursday, February 28, 2019

പാസ്സിങ്ങ് ഔട്ട് പരേഡ്


               പൊയ്‌ക ഗവ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് സീനിയര്‍ ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് ഫെബ്രുവരി 28ന് വൈകിട്ട് നാലരക്ക് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില്‍ നടന്നു. ബഹു കോതമംഗലം എം എല്‍ എ ശ്രീ ആന്റണി ജോണ്‍ പരേഡ് സല്യൂട്ട് സ്വീകരിച്ചു. മികച്ച പരേഡ് നടത്തിയ കേഡറ്റുകള്‍ക്കുള്ള പുരസ്‌കാരം പൊയ്‌ക സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. സ്റ്റുഡന്റ് പോലീസ് ഉന്നതോദ്യോഗസ്ഥരും മാര്‍ ബേസില്‍ സ്കൂള്‍ മാനേജര്‍, രണ്ട് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും രക്ഷകര്‍ത്താക്കളും അധ്യാപകരും നിരവധി വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു

Thursday, February 21, 2019

SPC നേച്ചര്‍ ക്യാമ്പ്


      പൊയ്‌ക ഗവ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികളുടെ ഈ വര്‍ഷത്തെ നേച്ചര്‍ ക്യാമ്പ് മൂന്നാര്‍ ഇരവികുളത്ത് ഫെബ്രുവരി 20,21,22 തീയതികളില്‍ നടക്കുന്നു. ഒമ്പതാം ക്ലാസിലെ 43 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പിന് എസ് പി സി എറണാകുളം റൂറല്‍ സെല്ലിനോടൊപ്പം സ്കൂളിലെ എസ് പി സി ചുമതലയുള്ള അധ്യാപകരായ ശ്രീ അജിത് സാര്‍, ജിജിമോള്‍ ടീച്ചര്‍ എന്നിവരോടൊപ്പം ശ്രീ ബിനുകുമാര്‍ സാര്‍, ശ്രീമതി സുഷമ ടീച്ചര്‍ എന്നിവരും പങ്കെടുക്കുന്നു. വിവിധ വിഷയങ്ങളിലെ ക്ലാസുകളും പ്രകൃതി പഠനവുമാണ് ക്യാമ്പിന്റെ ആകര്‍ഷണം

Sunday, February 17, 2019

SPC രക്ഷകര്‍തൃയോഗം

      ഈ വര്‍ഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേച്ചര്‍ ക്യാമ്പ് ഫെബ്രുവരി 20,21,22 തീയതികളില്‍ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ SPC രക്ഷകര്‍ത്താക്കളുടെ യോഗം ഫെബ്രുവരി 15ന് രാവിലെ സ്കൂളില്‍ നടന്നു. PTA പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍, പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ SPC ചുമതലയുള്ള അധ്യാപിക ശ്രീമതി ജിജിമോള്‍ ടീച്ചര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈ വര്‍ഷത്തെ കുട്ടികളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലാവും നടക്കുകയെന്നും യോഗത്തെ അറിയിച്ചു.

Saturday, February 16, 2019

ആതിരപ്പള്ളിയിലേക്ക് വിനോദയാത്ര

പൊയ്‌ക ഗവ ഹൈസ്‌കൂളിലെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ആതിരപ്പള്ളി ഡ്രീം വേള്‍ഡിലേക്ക് വിനോദയാത്ര ഫെബ്രുവരി 15ന് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളില്‍ നിന്നായി നിരവധി കുട്ടികള്‍ പങ്കെടുത്ത യാത്രയില്‍ കുട്ടികളോടൊപ്പം അധ്യാപകരും പങ്കെടുത്തു.

Friday, February 15, 2019

കൃതി 2019

വിദ്യാര്‍ഥികളുടെ വായനാശീലത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ സഹായത്തോടെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് കൃതി 2019. അക്ഷരലോകത്തേക്കൊരു സഹകരണയാത്ര എന്ന പേരില്‍ ഇടമലയാര്‍ സര്‍വീസ് സഹകരണബാങ്ക് നല്‍കിയ 4000 രൂപയുടെ പുസ്തക കൂപ്പണുമായി പൊയ്‌ക ഗവ ഹൈസ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അന്താരാഷ്ട്ര പുസ്‌തകമേള നടക്കുന്ന മറൈന്‍ ഡ്രൈവില്‍ 15ന് സന്ദര്‍ശിച്ചു.ള്രീ ബിനുകുമാര്‍, ശ്രീ അജിത്ത് ഇ കെ, ശ്രീമതി സിജിന വി എസ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ 25 വിദ്യാര്‍ഥികളാണ് മേള സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. സൗജന്യകൂപ്പണുകള്‍ നല്‍കി ഇതിന് അവസരം തന്ന ബാങ്കുകള്‍ക്ക് നന്ദി.

Thursday, February 14, 2019

പഠനോല്‍സവം 2019

പൊയ്‌ക ഗവ ഹൈസ്‌കൂളിലെ പഠനോല്‍സവം 2019 ഫെബ്രുവരി 14ന് രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോതമംഗലം ബി പി ഒ ശ്രീ എസ് എം അലിയാല്‍ സാറിന്റെ സാന്നിധ്യത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി കുമാരി കൃഷ്‌ണേന്ദു കെ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതവും ശ്രീ അജിത്ത് ഇ കെ നന്ദിയും പറഞ്ഞു. പഠനോല്‍സവത്തിന്റെ ഉദ്ദേശവും ലക്ഷ്യവും ശ്രീ ബിനുകുമാര്‍ എസ് വിശദീകരിച്ചു. ര്കഷകര്‍ത്താക്കളായ ശ്രീ ബിജു തോമസ്, ശ്രീ എ ബി ശിവന്‍, ശ്രീമതി സിന്ധു എന്‍ കെ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ എന്നിവര്‍ ആസംസകള്‍ അറിയിച്ചു.
പഠനോല്‍സവത്തിന്റെ ഭാഗമായി 1,2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍ തയ്യാറാക്കി. സോഷ്യല്‍ സയന്‍സിന്റെ ഭാഗമായി ചാര്‍ട്ടുകളും പതിപ്പുകളും പുരാവസ്തുക്കളുടെ പ്രദര്‍ശനവും ശേകരണങ്ങളും തയ്യാറാക്കിയിരുന്നു.
സയന്‍സ് കോര്‍ണറിന്റെ ഭാഗമായി സംയോജിത കൃഷ്ിയുമായി ബന്ധപ്പെട്ട സ്ററില്‍ മോഡല്‍, ചാര്‍ട്ടുകള്‍ പതിപ്പുകള്‍ എന്നിവക്ക് പുറമേ ഭക്ഷണശീലത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഭക്ഷണസ്റ്റാളില്‍ ചീര കൊണ്ടുണ്ടാക്കിയ വിവിധ പലഹാരങ്ങള്‍ ചെമ്പരത്തി പൂവില്‍ നിന്നും തയ്യാറാക്കിയ ജ്യൂസ് എന്നിവ ഒരുക്കിയിരുന്നു.
ഗണിതത്തിന്റെ ഭാഗമായി വിവിധക്ലാസുകളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചാര്‍ട്ടുകളും പതിപ്പുകള്‍ക്കും പുറമേ വിവിധ ഗണിതരൂപങ്ങളുടെ മാതൃകകള്‍, പസിലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.
ഭാഷാ വിഷയങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പുസ്തകശേഖരം , ചാര്‍ട്ടുകള്‍, കുട്ടികളുടെ സൃഷ്‌ടികള്‍ എന്നിവ ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളില്‍ കുട്ടികളുടെ അറിവ് പ്രകടിപ്പിക്കുന്നതിന് ഉതകും വിധമായിരുന്നു.
ക്രാഫ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ പേപ്പര്‍ ബാഗുകള്‍, പൂക്കള്‍ , തൊപ്പി , വീടിന്റെ മാതൃക എന്നിവ ഏറെ ആകര്‍ഷകമായിരുന്നു.
ഇതോടൊപ്പം നടന്ന സ്റ്റേജ് പ്രവര്‍ത്തനങ്ങളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്രസംഗത്തിന് പുറമേ വിവിധ പഠനവിഷയങ്ങളുമായി ബന്ധപ്പെടുത്തി സ്കിറ്റുകളും അവതരിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ ജാലിയന്‍വാലാബാഗുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചപ്പോള്‍ Snake in the Grass , Pied Piper എന്നീ ഇംഗ്ലീഷ് പാഠങ്ങളുമായി ബന്ധപ്പെട്ട് സ്കൂിറ്റുകള്‍ ഇംഗ്ലീഷില്‍ അവതരിപ്പിച്ചത് ഏറെ നന്നായിരുന്നു. വഞ്ചിപ്പാട്ട്, ചീരപ്പാട്ട്, കവിതാലാപനം, വായന് , Conversation, എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികള്‍ക്ക് പുറമേ 4,5,6 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച Experiments, ഓട്ടന്‍തുള്ളല്‍, കഥാകഥനം, പുസ്കപരിചയം, വിവരണം എന്നിവയും അവതരിപ്പിക്കുകയുണ്ടായി .

Wednesday, February 13, 2019

മികവ് 2019


      എസ് എസ് എല്‍ സി പരീക്ഷാ ഫലം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എറണാകുളം ഡയറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലലങ്ങളില്‍ നടത്തി വന്ന മികവ് 2019 പദ്ധതിയുടെ ഭാഗമായുള്ള രണ്ട് ദിവസത്തെ ക്യാമ്പ് പൊയ്‌ക ഗവ ഹൈസ്കൂളില്‍ നടന്നു. ഡയറ്റ് നല്‍കിയ മൊഡ്യൂള്‍ പ്രകാരം വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്‌തു. രക്ഷകര്‍ത്താക്കള്‍ക്കായി നല്‍കിയ ബോധവല്‍ക്കരണക്ലാസില്‍ പൈമറ്റം സ്കൂളിലെ പ്രധാനാധ്യാപകനും കൗണ്‍സിലറുമായ ശ്രീ വല്‍സലന്‍ സാര്‍ ക്ലാസ് എടുത്തു. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പഠനത്തില്‍ ഗൗരവം ഉണ്ടാക്കുന്നതിനും ഈ ക്ലാസ് ഏറെ ഗുണപ്രദമായിരുന്നു എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍

Monday, February 4, 2019

നിറവ് 2019- സ്കൂള്‍ വാര്‍ഷികം


             പൊയ്‌ക ഗവ ഹൈസ്ക‌ൂള്‍ വാര്‍ഷികവും 30 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി മേരിക്കുട്ടി ടീച്ചറിന്റെ യാത്രയയപ്പും വിപലമായ പരിപാടികളോടെ ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ ലാലു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്തംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി വിജയമ്മ ഗോപി ഡിജിറ്റല്‍ മാഗസിന്‍ 'മിറാഷ്' പ്രകാശനം ചെയ്തതോടൊപ്പം സ്കൂള്‍ ബ്ലോഗിന്റെയും ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വിക്കിയും യോഗത്തില്‍ പരിചയപ്പെടുത്തി, സ്കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശാന്ത പി അയ്യപ്പന്‍ അവതരിപ്പിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്കൂള്‍ ലീഡര്‍ സച്ചു സെല്ലോ നന്ദിയും പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു
         30 വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി മേരിക്കുട്ടി ജോസഫിന് പി ടി എ കമ്മിറ്റിയുടെ ഉപഹാരം എം പി ടി എ അംഗം ശ്രീമതി ശോഭന വി ജി സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെഷമ കെ ഷാള്‍ അണിയിച്ച് ആദരിച്ചു. ശ്രീമതി മേരിക്കുട്ടി ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.
        പൊതു സമ്മേളനത്തിന് ശേഷം കുട്ടികളുടെ വര്‍ണാഭമായി കലാപരിപാടികള്‍ നടന്നു. ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ ശ്രീ ബിനുകുമാര്‍ സാറിന്റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷപരിപാടികള്‍ മികച്ച നിലവാരം നടത്തി. നേരത്തെ കലോല്‍സവത്തിന് മുന്നോടിയായി വിദ്യാര്‍ഥികളും അധ്യാപകരും  പങ്കെടുത്ത വിളംബരജാഥ നടന്നു. 

ഡിജിറ്റല്‍ മാഗസിന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
ഗവ ഹൈസ്‌കൂള്‍ പൊയ്‌കയുടെ വിക്കി പേജ് ഇവിടെ

Friday, February 1, 2019

സംസ്‌കൃതി 2019




              സ്‌പിക്ക് മൈക്ക, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജില്ലാ ഭരണകൂടം , പൊതുവിദ്യാഭ്യാസ വകുപ്പ് ഇവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഗവ ഹൈസ്‌കൂളുകളില്‍ കേരളത്തിലെ പ്രാചീന കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന സംസ്‌കൃതി 2019ന്റെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളില്‍ കൂടിയാട്ടം ഡെമോണ്‍സ്ട്രേഷന്‍ ക്ലാസ് നടന്നു. പ്രശ്സ്ത കൂടിയാട്ടം കലാകാരന്മാരായ ശ്രീമതി കപില വേണു, ശ്രീ സൂരജ് നമ്പ്യാര്‍ എന്നിവരാണ് കൂടിയാട്ടം അവതരിപ്പിച്ചതും അതിന്റെ മുദ്രകളും രീതികളും വിശദീകരിച്ചതും . സ്കൂള്‍ പി ടി എ കമ്മിറ്റി അംഗം ശ്രീ ബിജു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ കൂടിയാട്ട അവതര​ ഉദ്ഘാടനം ചെയ്‌തു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സ്വാഗതവും സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ സച്ചു സെല്ലോ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ബിനുകുമാര്‍ എസ്, ശ്രീ അജിത്ത് ഇ കെ എന്നിവര്‍ കൂടിയാട്ടത്തെക്കുറിച്ച് വിശദീകരിച്ചു. സ്കൂളിന് വേണ്ടി പ്രധാനാധ്യാപകന്‍ കലാകാരന്മാരെ ആദരിച്ചു