Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Thursday, February 14, 2019

പഠനോല്‍സവം 2019

പൊയ്‌ക ഗവ ഹൈസ്‌കൂളിലെ പഠനോല്‍സവം 2019 ഫെബ്രുവരി 14ന് രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോതമംഗലം ബി പി ഒ ശ്രീ എസ് എം അലിയാല്‍ സാറിന്റെ സാന്നിധ്യത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി കുമാരി കൃഷ്‌ണേന്ദു കെ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതവും ശ്രീ അജിത്ത് ഇ കെ നന്ദിയും പറഞ്ഞു. പഠനോല്‍സവത്തിന്റെ ഉദ്ദേശവും ലക്ഷ്യവും ശ്രീ ബിനുകുമാര്‍ എസ് വിശദീകരിച്ചു. ര്കഷകര്‍ത്താക്കളായ ശ്രീ ബിജു തോമസ്, ശ്രീ എ ബി ശിവന്‍, ശ്രീമതി സിന്ധു എന്‍ കെ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ എന്നിവര്‍ ആസംസകള്‍ അറിയിച്ചു.
പഠനോല്‍സവത്തിന്റെ ഭാഗമായി 1,2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍ തയ്യാറാക്കി. സോഷ്യല്‍ സയന്‍സിന്റെ ഭാഗമായി ചാര്‍ട്ടുകളും പതിപ്പുകളും പുരാവസ്തുക്കളുടെ പ്രദര്‍ശനവും ശേകരണങ്ങളും തയ്യാറാക്കിയിരുന്നു.
സയന്‍സ് കോര്‍ണറിന്റെ ഭാഗമായി സംയോജിത കൃഷ്ിയുമായി ബന്ധപ്പെട്ട സ്ററില്‍ മോഡല്‍, ചാര്‍ട്ടുകള്‍ പതിപ്പുകള്‍ എന്നിവക്ക് പുറമേ ഭക്ഷണശീലത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഭക്ഷണസ്റ്റാളില്‍ ചീര കൊണ്ടുണ്ടാക്കിയ വിവിധ പലഹാരങ്ങള്‍ ചെമ്പരത്തി പൂവില്‍ നിന്നും തയ്യാറാക്കിയ ജ്യൂസ് എന്നിവ ഒരുക്കിയിരുന്നു.
ഗണിതത്തിന്റെ ഭാഗമായി വിവിധക്ലാസുകളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചാര്‍ട്ടുകളും പതിപ്പുകള്‍ക്കും പുറമേ വിവിധ ഗണിതരൂപങ്ങളുടെ മാതൃകകള്‍, പസിലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.
ഭാഷാ വിഷയങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പുസ്തകശേഖരം , ചാര്‍ട്ടുകള്‍, കുട്ടികളുടെ സൃഷ്‌ടികള്‍ എന്നിവ ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളില്‍ കുട്ടികളുടെ അറിവ് പ്രകടിപ്പിക്കുന്നതിന് ഉതകും വിധമായിരുന്നു.
ക്രാഫ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ പേപ്പര്‍ ബാഗുകള്‍, പൂക്കള്‍ , തൊപ്പി , വീടിന്റെ മാതൃക എന്നിവ ഏറെ ആകര്‍ഷകമായിരുന്നു.
ഇതോടൊപ്പം നടന്ന സ്റ്റേജ് പ്രവര്‍ത്തനങ്ങളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ പ്രസംഗത്തിന് പുറമേ വിവിധ പഠനവിഷയങ്ങളുമായി ബന്ധപ്പെടുത്തി സ്കിറ്റുകളും അവതരിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ ജാലിയന്‍വാലാബാഗുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചപ്പോള്‍ Snake in the Grass , Pied Piper എന്നീ ഇംഗ്ലീഷ് പാഠങ്ങളുമായി ബന്ധപ്പെട്ട് സ്കൂിറ്റുകള്‍ ഇംഗ്ലീഷില്‍ അവതരിപ്പിച്ചത് ഏറെ നന്നായിരുന്നു. വഞ്ചിപ്പാട്ട്, ചീരപ്പാട്ട്, കവിതാലാപനം, വായന് , Conversation, എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികള്‍ക്ക് പുറമേ 4,5,6 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച Experiments, ഓട്ടന്‍തുള്ളല്‍, കഥാകഥനം, പുസ്കപരിചയം, വിവരണം എന്നിവയും അവതരിപ്പിക്കുകയുണ്ടായി .

No comments:

Post a Comment