Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Monday, February 4, 2019

നിറവ് 2019- സ്കൂള്‍ വാര്‍ഷികം


             പൊയ്‌ക ഗവ ഹൈസ്ക‌ൂള്‍ വാര്‍ഷികവും 30 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി മേരിക്കുട്ടി ടീച്ചറിന്റെ യാത്രയയപ്പും വിപലമായ പരിപാടികളോടെ ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ ലാലു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്തംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി വിജയമ്മ ഗോപി ഡിജിറ്റല്‍ മാഗസിന്‍ 'മിറാഷ്' പ്രകാശനം ചെയ്തതോടൊപ്പം സ്കൂള്‍ ബ്ലോഗിന്റെയും ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വിക്കിയും യോഗത്തില്‍ പരിചയപ്പെടുത്തി, സ്കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശാന്ത പി അയ്യപ്പന്‍ അവതരിപ്പിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്കൂള്‍ ലീഡര്‍ സച്ചു സെല്ലോ നന്ദിയും പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു
         30 വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി മേരിക്കുട്ടി ജോസഫിന് പി ടി എ കമ്മിറ്റിയുടെ ഉപഹാരം എം പി ടി എ അംഗം ശ്രീമതി ശോഭന വി ജി സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെഷമ കെ ഷാള്‍ അണിയിച്ച് ആദരിച്ചു. ശ്രീമതി മേരിക്കുട്ടി ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.
        പൊതു സമ്മേളനത്തിന് ശേഷം കുട്ടികളുടെ വര്‍ണാഭമായി കലാപരിപാടികള്‍ നടന്നു. ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ ശ്രീ ബിനുകുമാര്‍ സാറിന്റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷപരിപാടികള്‍ മികച്ച നിലവാരം നടത്തി. നേരത്തെ കലോല്‍സവത്തിന് മുന്നോടിയായി വിദ്യാര്‍ഥികളും അധ്യാപകരും  പങ്കെടുത്ത വിളംബരജാഥ നടന്നു. 

ഡിജിറ്റല്‍ മാഗസിന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
ഗവ ഹൈസ്‌കൂള്‍ പൊയ്‌കയുടെ വിക്കി പേജ് ഇവിടെ

No comments:

Post a Comment