ഈ വര്‍ഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേച്ചര്‍ ക്യാമ്പ് ഫെബ്രുവരി 20,21,22 തീയതികളില്‍ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ SPC രക്ഷകര്‍ത്താക്കളുടെ യോഗം ഫെബ്രുവരി 15ന് രാവിലെ സ്കൂളില്‍ നടന്നു. PTA പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍, പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ SPC ചുമതലയുള്ള അധ്യാപിക ശ്രീമതി ജിജിമോള്‍ ടീച്ചര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈ വര്‍ഷത്തെ കുട്ടികളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലാവും നടക്കുകയെന്നും യോഗത്തെ അറിയിച്ചു.
No comments:
Post a Comment