Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

About School

     എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിൽ ശ്രീ കുട്ടപ്പൻ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തിൽ അ‌ഞ്ചര ഏക്കർ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗവ.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയപ്പോൾ ഉണ്ടായ സാങ്കേതികത്വത്തിൽ കുടുങ്ങിയ സ്കൂളിന്റെ നിർമ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകർ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികൾ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ൽ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിർമ്മിക്കാൻകഴിഞ്ഞു. ആദ്യത്തെ അധ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാർ നിയമിതിനായി. 4 ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് മൂന്നു വർഷത്തോളം താമസമെടുത്തു.1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ടു.1998-ൽ വിദ്യാർത്ഥികളും, 35 അധ്യാപകരും, 6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു.
       2007-ൽ ഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് 97%, 2008 ൽ 98% ഉം വിജയം കൈവരിക്കാൻ സാധിച്ച ഊ വിദ്യാലയത്തിൽ 2018 മാർച്ചിൽ 98.6 ശതമാനം ആയിരുന്നു വിജയം. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. സുജിത്ത് എസ് ആണ്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 19 ഡിവിഷനുകളും 375 വിദ്യാർത്ഥികളുമാണ് ഉള്ളത്. 23 സ്ഥിര അദ്ധ്യാപകരും ദിവസവേതന അടിസ്ഥാനത്തിൽ 5 അദ്ധ്യാപകരും, 5 ഓഫീസ് ജീവനക്കാരും ഉണ്ട്.
      ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തിയത് .സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ SSLC ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾ ഇവിടെ 18 ഡിവിഷനുകളും 379 വിദ്യാർത്ഥികളുമാണ് ഉള്ളത്. കൂടാതെ പ്രീപ്രൈമറി‍യിൽ 38 വിദ്യാർത്ഥികളും ഉണ്ട്.

No comments:

Post a Comment