SPC യുടെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളിലെ Junior Cadetsനുള്ള സ്‌കൂള്‍ തല
ക്യാമ്പ് 2019 മെയ്‌മാസം രണ്ടാം തീയതി മുതല്‍ നാലാം തീയതി വരെ വിദ്യാലയത്തില്‍ വെച്ച് നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം
ഹസൈനാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാഹിത്യകാരനായ ശ്രീ കുമാര്‍
എസ് മടവൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ
സുജിത്ത് എസ് സ്വാഗതം ആസംസിച്ചു. എസ് പി സിയുടെ ചുമതലയുള്ള അധ്യാപകരായ ശ്രീ
അജിത്ത് ഇ കെ , ശ്രീമതി ജിജിമോള്‍ എം ഇ എന്നിവരാണ് ക്യാമ്പിന് നേതൃത്വം
നല്‍കുന്നത്. മൂന്ന് ദിവസത്തെ ക്യാമ്പ് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള
ക്ലാസുകള്‍ പരേഡുകള്‍ എന്നിവ കൂടാതെ ഭൂതത്താന്‍കെട്ടിലൂടെയുള്ള ഉല്ലാസയാത്ര
എന്നിവയോടെ സമാപിച്ചു.
No comments:
Post a Comment