സ്‌പിക്ക് മൈക്ക, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജില്ലാ ഭരണകൂടം , പൊതുവിദ്യാഭ്യാസ വകുപ്പ് ഇവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഗവ ഹൈസ്‌കൂളുകളില്‍ കേരളത്തിലെ പ്രാചീന കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന സംസ്‌കൃതി 2019ന്റെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളില്‍ കൂടിയാട്ടം ഡെമോണ്‍സ്ട്രേഷന്‍ ക്ലാസ് നടന്നു. പ്രശ്സ്ത കൂടിയാട്ടം കലാകാരന്മാരായ ശ്രീമതി കപില വേണു, ശ്രീ സൂരജ് നമ്പ്യാര്‍ എന്നിവരാണ് കൂടിയാട്ടം അവതരിപ്പിച്ചതും അതിന്റെ മുദ്രകളും രീതികളും വിശദീകരിച്ചതും . സ്കൂള്‍ പി ടി എ കമ്മിറ്റി അംഗം ശ്രീ ബിജു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ കൂടിയാട്ട അവതര ഉദ്ഘാടനം ചെയ്‌തു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സ്വാഗതവും സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ സച്ചു സെല്ലോ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ബിനുകുമാര്‍ എസ്, ശ്രീ അജിത്ത് ഇ കെ എന്നിവര്‍ കൂടിയാട്ടത്തെക്കുറിച്ച് വിശദീകരിച്ചു. സ്കൂളിന് വേണ്ടി പ്രധാനാധ്യാപകന്‍ കലാകാരന്മാരെ ആദരിച്ചു
No comments:
Post a Comment