വിദ്യാര്‍ഥികളുടെ വായനാശീലത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ സഹായത്തോടെ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് കൃതി 2019. അക്ഷരലോകത്തേക്കൊരു സഹകരണയാത്ര എന്ന പേരില്‍ ഇടമലയാര്‍ സര്‍വീസ് സഹകരണബാങ്ക് നല്‍കിയ 4000 രൂപയുടെ പുസ്തക കൂപ്പണുമായി പൊയ്‌ക ഗവ ഹൈസ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അന്താരാഷ്ട്ര പുസ്‌തകമേള നടക്കുന്ന മറൈന്‍ ഡ്രൈവില്‍ 15ന് സന്ദര്‍ശിച്ചു.ള്രീ ബിനുകുമാര്‍, ശ്രീ അജിത്ത് ഇ കെ, ശ്രീമതി സിജിന വി എസ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ 25 വിദ്യാര്‍ഥികളാണ് മേള സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. സൗജന്യകൂപ്പണുകള്‍ നല്‍കി ഇതിന് അവസരം തന്ന ബാങ്കുകള്‍ക്ക് നന്ദി.
No comments:
Post a Comment