| ||
പ്ലാസ്റ്റിക്ക് വിമുക്ത വടാട്ടുപാറ ലക്ഷ്യമാക്കി പൊയ്‌ക ഗവ ഹൈസ്കൂള്‍ പൊതു
സമൂഹവുമായി കൈകോര്‍ത്ത് നടപ്പിലാക്കാമുദ്ദേശിക്കുന്ന പ്ലാസ്റ്റിക്ക്
മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു. പ്ലാസ്റ്റിക്ക്
മാലിന്യം ശേഖരിക്കുന്നതിന് മുന്നോടിയായി വടാട്ടുപാറയിലെ വീടുകള്‍
സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രചരണത്തിന് ഇന്ന് തുടക്കം
കുറിച്ചു. പഞ്ചായ്ത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ ലാലു, ബ്ലോക്ക്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ്, മുന്‍ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി,
പഞ്ചായത്തംഗം ശ്രീമതി ലിസി ആന്റണി , ബാങ്ക് പ്രസിഡന്റുമാരായ ശ്രീ ജയിംസ്
കോരമ്പയില്‍, ശ്രീമതി ജെസി മത്തായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ
ഉദയന്‍, പി ടി എ , എം പി ടി എ , എസ് എം സി അംഗങ്ങള്‍ അധ്യാപകര്‍, ആരോഗ്യ
വകുപ്പിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ചാം
വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് പ്രചരണപ്രവര്‍ത്തനവും ബോധവല്‍ക്കരണവും
നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് വാര്‍ഡുകളിലും പ്രചരണം നടത്തിയതിന് ശേഷം മാലിന്യം ശേഖരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്
No comments:
Post a Comment