Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Wednesday, October 24, 2018

മലയാളത്തിളക്കം 2018

ഭാഷാശേഷിനേടാതെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരം മലയാളത്തിളക്കം പദ്ധതി പൊയ്ക ഗവ സ്കൂളിലും നടന്നു. വിദ്യാലത്തിലെ 65വിദ്യാര്‍ഥികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. LP/UP/HS വിഭാഗങ്ങളില്‍ ഇവര്‍ക്കായി ഒരാഴ്‌ച നീണ്ട പരിശീലനത്തിലൂടെ ഗുണപരമായ നേട്ടം കൈവരിക്കാനായി എന്നത് അഭിമാനകരമാണ്. കൃത്യമായി ആസൂത്രണം ചെയ്ത മൊഡ്യൂളിന്റെയും പരശീലനം ലഭിച്ച അധ്യാപകരുടെയും ശ്രമഫലമായി നടത്തിയ ഈ പരിപാടിയുടെ സമാപനം വിജയപ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപിയാണ് വിജയപ്രഖ്യാപനം നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ജെസി അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് അവലോകനം നടത്തി. മലയാളത്തിളക്കം പരിശീലനം ലഭിച്ച വിദ്യാര്‍ഥികളായിരുന്നു പ്രസ്‌തുത ദിവസം സ്കൂള്‍ അസംബ്ലി സംഘടിപ്പിച്ചത്. പ്രാര്‍ഥന, പ്രതിജ്ഞ, പത്രവായന, ചിന്താവിഷയം തുടങ്ങി അസംബ്ലിയിലെ പതിവ് പരിപാടികള്‍ക്കൊപ്പം തന്നെ മലയാളത്തിളക്കം ക്ലാസിലെ അനുഭവങ്ങളും അവര്‍ അസംബ്ലിയില്‍ മറ്റ് വിദ്യാര്‍ഥികളുമായി പങ്ക് വെച്ചു. വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും നടന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും വിവിധ സെഷ്നുകളിലായി ക്ലാസുകള്‍ നയിച്ചു. മൂന്നാം ദിവസം നടന്ന രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ അറുപത് ശതമാനം രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു

No comments:

Post a Comment