ഒക്ടോബര്‍ നാല് മുതല്‍ പത്ത് വരെയുള്ള ഒരാഴ്‌ചക്കാലം ബഹിരാകാശ വാരമായി വിദ്യാലയത്തില്‍ ആചരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വിവിധ മല്‍സരങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. സമൂഹപങ്കാളിത്തം ഉറപ്പാക്കുന്നതിനായി പൊതുജനങ്ങളുമായി സംവദിച്ച് ബഹിരാകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാട്ടുകാരോട് ചോദിച്ച് ഉത്തരം ശേഖരിച്ചത് നാട്ടുകാരില്‍ കൗതുകം ജനിപ്പിച്ചു. കൂടാതെ മള്‍ട്ടിമീഡിയ സഹായത്തോടെയുള്ള ബഹിരാകാശക്വിസ്, റോക്കറ്റ് നിര്‍മ്മാണം, പ്രത്യേക അസംബ്ലി പോസ്റ്റര്‍ രചന, ഉപന്യാസ രചന, കൊളാഷ് നിര്‍മ്മാണം എന്നിങ്ങനെ വിവിധ മല്‍സരങ്ങള്‍ LP/UP/HS വിഭാഗങ്ങള്‍ക്കായി നടത്തി. ബഹിരാകാശവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനവും ഗ്രാവിറ്റി എന്ന സിനിമാ പ്രദര്‍ശനവും ബഹിരാകാശവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവ് നേടാന്‍ കുട്ടികളെ സഹായിച്ചു.
No comments:
Post a Comment