പൊയ്‌ക ഗവ ഹൈസ്‌കൂളിലെ 2018 അധ്യയനവര്‍ഷത്തെ സ്‌കൂള്‍ കലോല്‍സവം ഒക്ടോബര്‍ 4, 5 തീയതികളില്‍ സ്‌കൂളില്‍ നടന്നു. സ്കൂള്‍ പ്രധാനാധ്യാപകന്‍ പതാകയയുയര്‍ത്തിയതിന് ശേഷം പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ കലോല്‍സവപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.കണ്‍വീനര്‍ ശ്രീ ബിനുകുമാര്‍ നന്ദി പ്രകാശിപ്പിച്ചു. പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ രണ്ടുദിവസം നീണ്ടുനിന്ന കലാമേളയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അനുമോദിച്ചു. മികച്ച ഇനങ്ങളഅ സബ്‌ജില്ലാ കലോസവത്തില്‍ പങ്കെടുക്കും. കൂടുതല്‍ ഫോട്ടോകള്‍ Photo Gallery പേജില്‍
No comments:
Post a Comment