ഒക്ടോബര്‍ മാസത്തെ മിഡ് ടേം പരീക്ഷക്ക് ശേഷം എല്ലാ ക്ലാസുകളുടെയും ക്ലാസ് പി ടി എ ഒക്ടോബര്‍ ഒമ്പതിന് ഉച്ചക്ക് ശേഷം വിദ്യലയത്തില്‍ നടന്നു. ഏകദേശം 80 ശതമാനത്തിലധികം വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളും യോഗത്തില്‍ പങ്കെടുത്തു. പ്രധാനാധ്യാപകന്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍ മറുപടി നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളെയും പ്രതിരോധ കുത്തിവെപ്പിനെയും കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ഉദയന്‍ സാര്‍ വിശദീകരിച്ചു
No comments:
Post a Comment