Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Wednesday, October 24, 2018

മലയാളത്തിളക്കം 2018

ഭാഷാശേഷിനേടാതെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരം മലയാളത്തിളക്കം പദ്ധതി പൊയ്ക ഗവ സ്കൂളിലും നടന്നു. വിദ്യാലത്തിലെ 65വിദ്യാര്‍ഥികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. LP/UP/HS വിഭാഗങ്ങളില്‍ ഇവര്‍ക്കായി ഒരാഴ്‌ച നീണ്ട പരിശീലനത്തിലൂടെ ഗുണപരമായ നേട്ടം കൈവരിക്കാനായി എന്നത് അഭിമാനകരമാണ്. കൃത്യമായി ആസൂത്രണം ചെയ്ത മൊഡ്യൂളിന്റെയും പരശീലനം ലഭിച്ച അധ്യാപകരുടെയും ശ്രമഫലമായി നടത്തിയ ഈ പരിപാടിയുടെ സമാപനം വിജയപ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപിയാണ് വിജയപ്രഖ്യാപനം നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ജെസി അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് അവലോകനം നടത്തി. മലയാളത്തിളക്കം പരിശീലനം ലഭിച്ച വിദ്യാര്‍ഥികളായിരുന്നു പ്രസ്‌തുത ദിവസം സ്കൂള്‍ അസംബ്ലി സംഘടിപ്പിച്ചത്. പ്രാര്‍ഥന, പ്രതിജ്ഞ, പത്രവായന, ചിന്താവിഷയം തുടങ്ങി അസംബ്ലിയിലെ പതിവ് പരിപാടികള്‍ക്കൊപ്പം തന്നെ മലയാളത്തിളക്കം ക്ലാസിലെ അനുഭവങ്ങളും അവര്‍ അസംബ്ലിയില്‍ മറ്റ് വിദ്യാര്‍ഥികളുമായി പങ്ക് വെച്ചു. വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും നടന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും വിവിധ സെഷ്നുകളിലായി ക്ലാസുകള്‍ നയിച്ചു. മൂന്നാം ദിവസം നടന്ന രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ അറുപത് ശതമാനം രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു

Wednesday, October 17, 2018

തപാല്‍ ദിനം


 


തപാല്‍ ദിനമായ ഒക്ടോബര്‍ പത്താം തീയതിപോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കുന്നതിവും സേവനങ്ങള്‍ നേരില്‍ ബോധ്യപ്പെടുന്നതിനുമായി 5,6,7 ക്ലാസിലെ വിദ്യാര്‍ഥികളും അധ്യാപകരും വടാട്ടുപാറയിലുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. പോസ്റ്റ്മിസ്ട്രസിന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയുണ്ടായി

ബഹിരാകാശവാരം 2018


ഒക്ടോബര്‍ നാല് മുതല്‍ പത്ത് വരെയുള്ള ഒരാഴ്‌ചക്കാലം ബഹിരാകാശ വാരമായി വിദ്യാലയത്തില്‍ ആചരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വിവിധ മല്‍സരങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു. സമൂഹപങ്കാളിത്തം ഉറപ്പാക്കുന്നതിനായി പൊതുജനങ്ങളുമായി സംവദിച്ച് ബഹിരാകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാട്ടുകാരോട് ചോദിച്ച് ഉത്തരം ശേഖരിച്ചത് നാട്ടുകാരില്‍ കൗതുകം ജനിപ്പിച്ചു. കൂടാതെ മള്‍ട്ടിമീഡിയ സഹായത്തോടെയുള്ള ബഹിരാകാശക്വിസ്, റോക്കറ്റ് നിര്‍മ്മാണം, പ്രത്യേക അസംബ്ലി പോസ്റ്റര്‍ രചന, ഉപന്യാസ രചന, കൊളാഷ് നിര്‍മ്മാണം എന്നിങ്ങനെ വിവിധ മല്‍സരങ്ങള്‍ LP/UP/HS വിഭാഗങ്ങള്‍ക്കായി നടത്തി. ബഹിരാകാശവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനവും ഗ്രാവിറ്റി എന്ന സിനിമാ പ്രദര്‍ശനവും ബഹിരാകാശവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവ് നേടാന്‍ കുട്ടികളെ സഹായിച്ചു.

Sunday, October 14, 2018

ക്ലാസ് പി ടി എ ഒക്ടോബര്‍18


     ഒക്ടോബര്‍ മാസത്തെ മിഡ് ടേം പരീക്ഷക്ക് ശേഷം എല്ലാ ക്ലാസുകളുടെയും ക്ലാസ് പി ടി എ ഒക്ടോബര്‍ ഒമ്പതിന് ഉച്ചക്ക് ശേഷം വിദ്യലയത്തില്‍ നടന്നു. ഏകദേശം 80 ശതമാനത്തിലധികം വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളും യോഗത്തില്‍ പങ്കെടുത്തു. പ്രധാനാധ്യാപകന്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍ മറുപടി നല്‍കി. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളെയും പ്രതിരോധ കുത്തിവെപ്പിനെയും കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ഉദയന്‍ സാര്‍ വിശദീകരിച്ചു

Wednesday, October 10, 2018

ട്രാഫിക്ക് ക്ലബ് രൂപീകരണം


വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം പോലീസിന്റെ പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ ട്രാഫിക്ക് ക്ലബിന്റെ രൂപീകരണയോഗം ഒക്ടോബര്‍ 9 ന് നടന്നു. ക്ലബിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് കുട്ടമ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ ഇബ്രാഹിം കുട്ടി സാര്‍ വിശദീകരിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ്, ക്ലബിന്റെ ചുമതലയുള്ള ശ്രീ ബിനുകുമാര്‍, SPC ചുമതലയുള്ള അധ്യാപിക ശ്രീമതി ജിജിമോള്‍ എന്നിവര്‍ സംസാരിച്ചു. സുരക്ഷിതമായ യാത്രയും അപകടങ്ങളില്ലാത്ത റോഡുകളും ലക്ഷമാക്കി വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും ബോധവല്‍ക്കരണം നടത്തുക എന്നതാണ് ക്ലബിന്റെ പ്രധാന തക്ഷ്യം . ആറ് മുതല്‍ പത്ത് വരെ ക്ലാസിലെ കുട്ടികളാണ് ക്ലബിലെ അംഗങ്ങള്‍

Sunday, October 7, 2018

School Kalolsavam 2018

പൊയ്‌ക ഗവ ഹൈസ്‌കൂളിലെ 2018 അധ്യയനവര്‍ഷത്തെ സ്‌കൂള്‍ കലോല്‍സവം ഒക്ടോബര്‍ 4, 5 തീയതികളില്‍ സ്‌കൂളില്‍ നടന്നു. സ്കൂള്‍ പ്രധാനാധ്യാപകന്‍ പതാകയയുയര്‍ത്തിയതിന് ശേഷം പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ കലോല്‍സവപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.കണ്‍വീനര്‍ ശ്രീ ബിനുകുമാര്‍ നന്ദി പ്രകാശിപ്പിച്ചു. പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ രണ്ടുദിവസം നീണ്ടുനിന്ന കലാമേളയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അനുമോദിച്ചു. മികച്ച ഇനങ്ങളഅ‍ സബ്‌ജില്ലാ കലോസവത്തില്‍ പങ്കെടുക്കും. കൂടുതല്‍ ഫോട്ടോകള്‍ Photo Gallery പേജില്‍

Wednesday, October 3, 2018

ഗാന്ധിജയന്തി ദിനാഘോഷം


വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി പൊയ്‌യിലും ആഘോഷിച്ചു. സ്കൂള്‍ പരിസരവും സ്കൂളിന് സമീപത്തുള്ള ബസ് വെയ്റ്റിങ്ങ് ഷെഡും SPCയുടെയും സ്കൂളിലെ മറ്റ് ക്ലബുകളുടെയും സഹായത്തോടെ ശുചിയാക്കുകയുണ്ടായി. ഇത് കൂടാതെ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസം , പ്രസംഗം തുടങ്ങിയ മല്‍സരങ്ങളും നടത്തി