Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Sunday, August 26, 2018

ദുരിതാശ്വാസ പ്രവര്‍ത്തനം


കനത്ത പ്രളയത്തെ തുടര്‍ന്ന് ദുരിതത്തില്‍ അകപ്പെട്ട കേരളത്തിലെ നിരവധി പൊതുവിദ്യാലയങ്ങള്‍ ഓണാവധിക്ക് ശേഷം ആഗസ്ത് 29ന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി സജ്ജീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്‌ത പ്രവര്‍ത്തനങ്ങളില്‍ ഗവ ഹൈസ്‌കൂള്‍ പൊയ്‌കയും പങ്കാളികളായി. കളമശേരി HMT കോളനി LP സ്കൂളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് കോതമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങളോടൊപ്പം പൊയ്ക സ്കൂളിലെ അധ്യാപകരും പങ്കെടുത്തത് . വിദ്യാലയത്തിലെ പതിനഞ്ചോളം അധ്യാപക-അനധ്യാപകര്‍ സജിവമായി ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി

No comments:

Post a Comment