Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Saturday, August 25, 2018

അരി വിതരണം


     ഓണത്തോടനുബന്ധിച്ച് ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്ക് നല്‍കി വരുന്ന അഞ്ച് കിലോ വീതമുള്ള അരി വിതരണം സ്കൂളില്‍ നടന്നു. 23,24 തീയതികളില്‍ ആണ് വിതരണം ചെയ്തത്. രക്ഷകര്‍ത്താക്കള്‍ കുട്ടികളോടൊത്ത് അരിവാങ്ങാനെത്തി. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി സുധ കെ എന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ, പൊന്നമ്മ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്

No comments:

Post a Comment