പൊയ്ക ഗവ ഹൈസ്‌കൂളില്‍ ഫാന്‍ ഇല്ലാത്ത ക്ലാസ് മുറികളിലേക്ക് ഫാന്‍ നല്‍കി വനിതാ സഹകരണ ബാങ്ക്. പത്താം ക്ലാസിലെ ക്ലാസ് മുറികളിലേക്ക് ഓരോ ഫാനുകള്‍ വീതം ആണ് വടാട്ടുപാറ വനിതാ സഹകരണ സംഘം നല്‍കിയത്. സ്കൂളില്‍ എത്തി പ്രധാനാധ്യാപന് ഇവ കൈമാറുകയുണ്ടായി. ബാങ്ക് പ്രസിഡന്റ് ശ്രീമതി ജെസി മത്തായി , സെക്രട്ടറി ശ്രീമതി സ്റ്റെല്ലാ ആന്റണി എന്നിവരാണ് സ്കൂളിലെത്തി ഫാനുകള്‍ കൈമാറിയത്
Flash News
School
Thursday, August 30, 2018
SPC അംഗങ്ങളുടെ പ്രളയദുരിതാശ്വാസം
![]() | |
കനത്ത പ്രളയത്തില്‍ ഭാഗികമായി തകരാര്‍ ബാധിച്ച ഇടമലയാര്‍ ഗവ യു പി സ്കൂളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പൊയ്ക ഗവ സ്കൂളിലെ എസ് പി സി യൂണിറ്റിലെ വിദ്യാര്‍ഥികള്‍ സഹായത്തിനെത്തി. എസ് പി സി ചുമതലയുള്ള അജിത്ത് സാറിനും ജിജിമോള്‍ ടീച്ചറിനും എസ് പി സി അംഗങ്ങള്‍ക്കുമൊപ്പം പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് , ശ്രീമതി പൊന്നമ്മ ടീച്ചര്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വെള്ളം കയറി നനഞ്ഞ് സ്കൂള്‍ ലൈബ്രറിയിലെ ലൈബ്രറി പുസ്തകങ്ങള്‍ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുന്നതിനും വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ആയിരുന്നു മുന്‍ഗണന നല്‍കിയത്. ഇടമലയാര്‍ യു പി സ്കൂള്‍ പ്രധാനാധ്യാപിക സുലോചനടീച്ചറിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ അധ്യാപകരും ഈ സംരഭത്തില്‍ പങ്കെടുത്തു.
Sunday, August 26, 2018
ദുരിതാശ്വാസ പ്രവര്‍ത്തനം
കനത്ത പ്രളയത്തെ തുടര്‍ന്ന് ദുരിതത്തില്‍ അകപ്പെട്ട കേരളത്തിലെ നിരവധി പൊതുവിദ്യാലയങ്ങള്‍ ഓണാവധിക്ക് ശേഷം ആഗസ്ത് 29ന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി സജ്ജീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്‌ത പ്രവര്‍ത്തനങ്ങളില്‍ ഗവ ഹൈസ്‌കൂള്‍ പൊയ്‌കയും പങ്കാളികളായി. കളമശേരി HMT കോളനി LP സ്കൂളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് കോതമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങളോടൊപ്പം പൊയ്ക സ്കൂളിലെ അധ്യാപകരും പങ്കെടുത്തത് . വിദ്യാലയത്തിലെ പതിനഞ്ചോളം അധ്യാപക-അനധ്യാപകര്‍ സജിവമായി ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി
Saturday, August 25, 2018
അരി വിതരണം
ഓണത്തോടനുബന്ധിച്ച് ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്ക് നല്‍കി വരുന്ന അഞ്ച് കിലോ വീതമുള്ള അരി വിതരണം സ്കൂളില്‍ നടന്നു. 23,24 തീയതികളില്‍ ആണ് വിതരണം ചെയ്തത്. രക്ഷകര്‍ത്താക്കള്‍ കുട്ടികളോടൊത്ത് അരിവാങ്ങാനെത്തി. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി സുധ കെ എന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ, പൊന്നമ്മ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്
സ്വാതന്ത്ര്യദിനം
Subscribe to:
Posts (Atom)