Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Saturday, January 26, 2019

റിപ്പബ്ലിക്ക് ദിനാചരണം 2019




         പൊയ്‌ക ഗവ ഹൈസ്കൂളില്‍ റിപ്പബ്ലിക്ക് ദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് പതാകയുയര്‍ത്തി റിപബ്ലിക്ക് ദിന സന്ദേശം നല്‍കി. എസ് പി സി കുട്ടികളുടെ ആകര്‍ഷകമായ മാര്‍ച്ച് പാസ്റ്റ് സ്കൂള്‍ കുട്ടികളുടെ ദേശഭക്തിഗാനം എന്നിവ ഉണ്ടായിരുന്നു. മധുരവിതരണത്തോടെ പരിപാടികള്‍ സമാപിച്ചു

Wednesday, January 23, 2019

സ്കൂള്‍ വാര്‍ഷിക കായികമേള

പൊയ്‌ക ഗവ. ഹൈസ്കൂളിലെ വാര്‍ഷിക കായികമേള 2019 ജനുവരി 19ന് നടന്നു. കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സല്യൂട്ട് സ്വീകരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ പതാകയുയര്‍ത്തി. Blue, Green, Yellow എന്നിങ്ങനെ മൂന്ന് ഹൗസുകളായി തിരിഞ്ഞ് മല്‍സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

Tuesday, January 8, 2019

ക്ലാസ് പി ടി എ

അര്‍ധവാര്‍ഷിക പരീക്ഷക്ക് ശേഷം എല്ലാ ക്ലാസുകളിലെയും രക്ഷകര്‍ത്താക്കളെ പങ്കെടുപ്പിച്ച് ക്ലാസ് പി ടി എ ജനുവരി എട്ടിന് സംഘടിപ്പിച്ചു. അതത് ക്ലാസുകളില്‍ ക്ലാസ് അധഅയാപകരുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ് പിടിഎയില്‍ എഴുപത് ശതമാനത്തിലധികം രക്ഷകര്‍ത്താക്കളും പങ്കെടുത്തു