Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Friday, December 21, 2018

ക്രിസതുമസ് - നവവല്‍സരാഘോഷം


2018 വര്‍ഷത്തെ ക്രിസ്‌തുമസ്-നവവല്‍സരത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് കരോള്‍ സംഘം എല്ലാ ക്ലാസുകളും സന്ദര്‍ശിക്കുകയും ക്രിസ്‌തുമസ് ആശംസകള്‍ നേരുകയും ചെയ്‌തു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസുകളില്‍ കേക്കുകള്‍ മുറിക്കുകയും ക്രിസ്‌തുമസ് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു . വിദ്യാര്‍ഥികള്‍ സ്കൂളില്‍ തയ്യാറാക്കിയ പുല്‍ക്കൂടും ആകര്‍ഷകമായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി

No comments:

Post a Comment