2018 വര്‍ഷത്തെ ക്രിസ്‌തുമസ്-നവവല്‍സരത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് കരോള്‍ സംഘം എല്ലാ ക്ലാസുകളും സന്ദര്‍ശിക്കുകയും ക്രിസ്‌തുമസ് ആശംസകള്‍ നേരുകയും ചെയ്‌തു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസുകളില്‍ കേക്കുകള്‍ മുറിക്കുകയും ക്രിസ്‌തുമസ് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു . വിദ്യാര്‍ഥികള്‍ സ്കൂളില്‍ തയ്യാറാക്കിയ പുല്‍ക്കൂടും ആകര്‍ഷകമായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി
Flash News
School
Friday, December 21, 2018
ക്രിസതുമസ് - നവവല്‍സരാഘോഷം
2018 വര്‍ഷത്തെ ക്രിസ്‌തുമസ്-നവവല്‍സരത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് കരോള്‍ സംഘം എല്ലാ ക്ലാസുകളും സന്ദര്‍ശിക്കുകയും ക്രിസ്‌തുമസ് ആശംസകള്‍ നേരുകയും ചെയ്‌തു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസുകളില്‍ കേക്കുകള്‍ മുറിക്കുകയും ക്രിസ്‌തുമസ് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു . വിദ്യാര്‍ഥികള്‍ സ്കൂളില്‍ തയ്യാറാക്കിയ പുല്‍ക്കൂടും ആകര്‍ഷകമായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി
Thursday, December 6, 2018
ORC SMART 40 ക്യാമ്പ്
ORC (Our Responsibility to Children) പ്രോജെക്ടിന്റെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളില്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന SMART-40 ക്യാമ്പ് ആരംഭിച്ചു. 8,9 ക്ലാസുകളില്‍ നിന്നുള്ള 40 വിദ്യാര്‍ഥിനി-വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ക്യാമ്പ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ ORC എറണാകുളം ജില്ലാ ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. സ്കൂള്‍ പിടിഎ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ ഉദ്ഘാടനം ചെയ്‌ത ക്യാമ്പില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് ആമുഖപ്രസംഗം നടത്തി. പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ജെസി ആശംസകള്‍ അര്‍പ്പിച്ചു. സമാപനദിവസമായ ഡിസംബര്‍ 7 വെള്ളിയാഴ്‌ച രക്ഷകര്‍ത്താക്കളഅക്കായി ഒരു സെഷന്‍ ഉണ്ടായിരിക്കും. വിദ്യാര്‍ഥികളില്‍ ലീഡര്‍ഷിപ്പ് അഭിരുചി വളര്‍ത്തുക, പിന്നോക്കം നില്‍ക്കുന്ന കുട്ടികളില്‍ ആത്മവിശ്വാസം നല്‍കി മുന്നിലേക്കെത്തിക്കുക എന്നിവയാണ് ക്യാമ്പിന്റെ പ്രധാനലക്ഷ്യങ്ങള്‍
Saturday, December 1, 2018
എയ്‌ഡ്സ് ദിനാചരണം
ലോക എയ്‌ഡ്‌സ് ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ നടന്ന സ്കൂള്‍ അസംബ്ലിയില്‍ എയ്‌ഡ്‌സ് ബോധവല്‍ക്കരണസന്ദേശം ശ്രീ പി വി മുരുകദാസ് നല്‍കി. കുട്ടികള്‍ പങ്കെടുത്ത എയ്‌ഡ്സ് ബോധവല്‍ക്കരണ സൈക്കിള്‍ റാലിക്ക് അധ്യാപകരായ ശ്രീ അജിത്ത് ഇ കെ, ശ്രീ മിനി പി വി, സ്കൂള്‍ ലീഡര്‍ സച്ചു സെല്ലോ എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് റാലി ഫ്ലാഗ് ഓഫ് ചെയ്‌തു
Subscribe to:
Posts (Atom)