പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരില്‍ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും നഷ്ടപ്പെട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാന്‍ കോതമംഗലം ബി ആര്‍ സിയുടെ നേതൃത്വത്വത്തില്‍ ആസൂത്രണം ചെയ്‌ത My Book My Pen പദ്ധതിയേലേക്ക് പൊയ്‌ക ഗവ ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച 400 ബുക്കുകളും 400 പേനകളും ബി ആര്‍ സി അധികാരികള്‍ക്ക് കൈമാറി. സ്കൂള്‍ സ്കൂളിന് വേണ്ടി പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് , ബി പി ഒ ശ്രീ അലിയാര്‍ സാറിന് കൈമാറി. ഈ ഉദ്യമത്തിന് മുന്‍കൈ എടുത്ത സ്കൂളിലെ എസ് പി സിയിലെയും JRCയിലെയും അംഗങ്ങളും ശ്രീ അജിത്ത് സാറും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
No comments:
Post a Comment