പൊയ്‌ക ഗവ ഹൈസ്‌കൂളില്‍ എം എല്‍ എ ഫണ്ടുപയോഗിച്ച് നവീകരിച്ച ഹൈടെക്ക് ക്ലാസ് മുറികളുടയും ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം ബഹു കോതമംഗലം എം എല്‍ എ ശ്രീ ആന്റണി ജോണ്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമിതി റഷീദ സലീം മുഖ്യാതിധിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സന്ധ്യ ലാലു, ശ്രീമതി ലിസി ആന്റണി, എസ് എം സി ചെയര്‍മാന്‍ ശ്രീ ടി പി രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും അറിയിച്ചു.
Flash News
School
Thursday, September 20, 2018
Hi-Tech ക്ലാസ് മുറികളുടെ ഉദ്ഘാടനം
പൊയ്‌ക ഗവ ഹൈസ്‌കൂളില്‍ എം എല്‍ എ ഫണ്ടുപയോഗിച്ച് നവീകരിച്ച ഹൈടെക്ക് ക്ലാസ് മുറികളുടയും ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം ബഹു കോതമംഗലം എം എല്‍ എ ശ്രീ ആന്റണി ജോണ്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമിതി റഷീദ സലീം മുഖ്യാതിധിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സന്ധ്യ ലാലു, ശ്രീമതി ലിസി ആന്റണി, എസ് എം സി ചെയര്‍മാന്‍ ശ്രീ ടി പി രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും അറിയിച്ചു.
കരനെല്‍കൃഷി ആരംഭിച്ചു
കോതമംഗലം വടാട്ടുപാറ ഗവ ഹൈസ്കൂളില്‍ എസ് പി സി , സ്കൂളിലെ വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു. കോതമംഗലം എം എല്‍ എ ശ്രീ ആന്റണി ജോണ്‍ വിത്ത് വിതച്ച് ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലീം, വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സന്ധ്യ ലാലു, ശ്രീമതി ലിസി ആന്റണി , പി ടി എ പ്രസിഡന്റ്, എസ് എം സി ചെയര്‍മാന്‍ , പി ടി എ, എം പി ടി എ അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു
Thursday, September 13, 2018
മൈക്ക് സെറ്റ് കൈമാറി
ഇടമലയാര്‍ സര്‍വീസ് സഹകരണബാങ്ക് വിദ്യാലയത്തിന് സംഭാവനയായി നല്‍കിയ മൈക്ക് സെറ്റ് സ്കൂളിന്റെ പ്രധാനാധ്യാപകന്‍ ഏറ്റ് വാങ്ങി . സെപ്തംബര്‍ 11ന് സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ശ്രീ ഷിബി ആണ് കൈമാറിയത്. ബാങ്ക് സെക്രട്ടറിയും ബാങ്ക് ഭരണസമിതി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സര്‍വീസ് സഹകരണബാങ്കിന് നന്ദി അറിയിച്ച് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ യും വിദ്യാര്‍ഥി പ്രതിനിധിയും സംസാരിച്ചു
Wednesday, September 5, 2018
അധ്യാപകദിനം
ദേശീയ അധ്യാപകദിനം പൊയ്‌ക ഗവ ഹൈസ്കൂളില്‍ സമുചിതമായി ആചരിച്ചു. വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം ഈ വിദ്യാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച ശ്രീമതി ചിന്നമ്മ ടീച്ചറെയും പ്രത്യേക അസംബ്ലിയില്‍ ബൊക്കെ നല്‍കി ആദരിക്കുകയുണ്ടായി . എസ് പി സിയുടെയും മറ്റ് വിവിധ ക്ലബുകളുടെയും നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത്. മുന്‍ പ്രസിഡന്റ് ഡോ സര്‍വ്വേപ്പിള്ളി രാധാകൃഷ്‌ണനെ അനുസ്മരിച്ച് പത്താം ക്ലാസിലെ വിദ്യാര്‍ഥികളായ എന്നിവര്‍ സംസാരിച്ചു.
Monday, September 3, 2018
My Book My Pen
പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരില്‍ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും നഷ്ടപ്പെട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാന്‍ കോതമംഗലം ബി ആര്‍ സിയുടെ നേതൃത്വത്വത്തില്‍ ആസൂത്രണം ചെയ്‌ത My Book My Pen പദ്ധതിയേലേക്ക് പൊയ്‌ക ഗവ ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച 400 ബുക്കുകളും 400 പേനകളും ബി ആര്‍ സി അധികാരികള്‍ക്ക് കൈമാറി. സ്കൂള്‍ സ്കൂളിന് വേണ്ടി പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് , ബി പി ഒ ശ്രീ അലിയാര്‍ സാറിന് കൈമാറി. ഈ ഉദ്യമത്തിന് മുന്‍കൈ എടുത്ത സ്കൂളിലെ എസ് പി സിയിലെയും JRCയിലെയും അംഗങ്ങളും ശ്രീ അജിത്ത് സാറും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
Subscribe to:
Posts (Atom)