സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കുമൊപ്പം പൊയ്ക ഗവ ഹൈസ്കൂളിലും പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ അബ്‌ദുസമദിന്റെ നേതൃത്വത്തില്‍ സ്കൂളിലെ അധ്യാപകരും അനധ്യാപകരും PTA,MPTA,SMC കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് പുതുതായി വിദ്യാലയത്തില്‍ പ്രവേശനം തേടിയവരെ സ്വാഗതം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍, SMC ചെയര്‍മാന്‍ ശ്രീ ടി പി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.